പത്തനംതിട്ട: പത്തനംതിട്ടയിൽ സ്കൂൾ വളപ്പിലെ പഴയ കെട്ടിട ഭാഗങ്ങൾ തകർന്നുവീണു. പത്തനംതിട്ട കടമ്മനിട്ടയിലാണ് സംഭവം. കടമ്പനിട്ട ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിന്റെ പഴയ കെട്ടിട ഭാഗങ്ങളാണ് തകർന്നത്. രണ്ട് വർഷമായി ഈ കെട്ടിടം ഉപയോഗിച്ചിരുന്നില്ല. ഇന്നലെ രാത്രിയാണ് കെട്ടിട ഭാഗങ്ങൾ തകർന്നുവീണത്. തൊട്ടടുത്ത ഗ്രൗണ്ടിൽ കളിക്കുന്ന കുട്ടികൾ ഇടയ്ക്ക് ഈ കെട്ടിടത്തിൽ കയറി നിൽക്കാറുണ്ട്. രാത്രിയായതിനാൽ അപകടം ഒഴിവായെന്നും നാട്ടുകാർ പറയുന്നു
Parts of an old building in the school premises collapsed; incident in Kadammanitta, Pathanamthitta